തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ അധികസഹായമായി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 7 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടി, മുനിസിപ്പാലിറ്റികൾക്ക് 26 കോടി, കോർപറേഷനുകൾക്ക് 18 കോടി എന്നിങ്ങനെ പൊതുആവശ്യ ഫണ്ടാണ് അനുവദിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 6250 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. കെഎസ്‌ആർടിസിക്ക് 30 കോടി രൂപ Read More…


