ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസ്സിൽ ഫയർഫോഴ്സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഫയർ സർവീസ് മെഡൽ വിതരണവും ആധുനിക ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും തിരുവനന്തപുരത്ത് ഫയർ ആൻഡ് റസ്‌ക്യൂ ആസ്ഥാന മന്ദിരത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന ജീവനക്കാരെ ആദരിക്കുന്നത് അഗ്‌നിരക്ഷാ സേനയ്ക്കാകെ പ്രചോദനം പകരുന്ന നടപടിയാണ്. ഇക്കൊല്ലം അഭിനന്ദനാർഹമായ സേവനം കാഴ്ചവെച്ച 25 ജീവനക്കാർക്കാണ് മുഖ്യമന്ത്രിയുടെ ഫയർ മെഡൽ നൽകുന്നത്. സേനാംഗങ്ങൾക്ക് ലഭിക്കുന്ന ആദരവ് മറ്റു Read More…


