Kerala News

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാനാവില്ല:- ഹൈക്കോടതി

ഭക്തര് ദൈവത്തെ കാണാനാണ് ക്ഷേത്രത്തിലേക്ക് പോകുന്നത്, രാഷ്ട്രീയ നേതാക്കളായ മുഖ്യമന്ത്രിയുടെയോ എംഎൽഎമാരുടെയോ മുഖം കാണാനല്ലെന്ന് ഹൈക്കോടതി . ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്. തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം Read More…