2031 ഓടെ കേരളം സമ്പൂർണ്ണ പോഷകഭദ്രം ആക്കുമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ജി ആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വിഷൻ-2031 സെമിനാറിൽ ‘ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്’ എന്ന വീക്ഷണനയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നാണ് ഇന്ന് ചേർന്നത്. 1947 ൽ നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെയും പോലെ കേരളവും അതീവ ദരിദ്രവും പിന്നോക്കവും ആയിരുന്നു. അതിനുമപ്പുറം ഒരു Read More…
Tag: g r anil kumar
ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കും: മന്ത്രി ജി ആർ അനിൽ
ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 1ന് ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുൻഗണനേതര വിഭാഗത്തിലെ കുടുംബങ്ങൾക്ക് ഓണക്കാലത്ത് 5 കിലോഗ്രാം അരി വീതം നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തിന്റെ നിരക്കായ 8.30 രൂപയ്ക്ക് ലഭ്യമാക്കണമെന്നും 2022 മുതൽ നിർത്തിവെച്ച ഗോതമ്പിന്റെ Read More…
സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ; വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് 6 ലിറ്റർ – മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചു മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആര്‍ അനില്‍ പറഞ്ഞു. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ Read More…
കക്ഷി രാഷ്ട്രീയത്തിന് അതീതമായ ക്ഷേമ പ്രവർത്തനം സാധ്യമാക്കി : മന്ത്രി ജി. ആർ അനിൽ
കക്ഷി രാഷ്ട്രീയത്തിന് അതീതമായ ക്ഷേമപ്രവർത്തനമാണ് സർക്കാർ സാധ്യമാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭ പേരയത്ത്കോണം വാർഡിൽ നവീകരണം പൂർത്തിയാക്കിയ ചുടുകാട്ടിൻമുകൾ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസൂയാവഹമായ പ്രവർത്തനങ്ങൾക്കാണ് നെടുമങ്ങാട് നഗരസഭ നേതൃത്വം നൽകുന്നത്. പ്രദേശത്തെ അങ്കണവാടികൾ മുഴുവനും സ്മാർട്ട് ആവുകയാണ്. 4000 ഭവനരഹിതർക്കാണ് വീട് എന്ന സ്വപ്നം യഥാർഥ്യമാകുന്നത്. വിദ്യാലയങ്ങളിലെല്ലാം ബഹുനില മന്ദിരങ്ങൾ ഉയരുന്നു. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയും ഉടൻ നടപ്പിലാകും. സർക്കാർ ലക്ഷ്യം വെക്കുന്ന എല്ലാ Read More…
നെല്ല് സംഭരണത്തിന് 100 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു : മന്ത്രി ജി.ആർ. അനിൽ
സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം ചെയ്യുമെന്നും അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 145619.915 മെട്രിക് ടൺ നെല്ലിന്റെ സംഭരണവില പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംവിളയിൽ ഇതിനകം 142217 കർഷകരിൽ നിന്നായി 366610.498 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണവിലയായി 212.86 കോടി രൂപ ഇതുവരെ കർഷകർക്ക് ലഭ്യമാക്കി. ഇപ്പോൾ അനുവദിച്ച 100 കോടി രൂപയുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് 152 കോടി രൂപ കൂടി ലഭ്യമാകും. ഇതോടെ കർഷകരിൽ നിന്നും Read More…
യുവതലമുറ കായികരംഗത്ത് സജീവമാകണം: മന്ത്രി ജി ആർ അനിൽ
ലഹരിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനും പുതിയ തലമുറയെ അതിൽ നിന്നുമകറ്റാനും അവരെ മുന്നോട്ട് നയിക്കാനും ഏറ്റവും ഫലപ്രദമായ മരുന്ന് അവരെ കായിക രംഗത്ത് സജീവമാക്കുക എന്നതാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാന സർക്കാരും സംസ്ഥാന കായിക വകുപ്പും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലും സംയുക്ത്മായി സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്‌സ് – സെ യെസ് ടു സ്‌പോർട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ തിരുവനന്തപുരം ജില്ലാതല സമാപന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക Read More…
സപ്ലൈകോ സ്‌കൂൾ ഫെയറിൽ 50 ശതമാനം വരെ വിലക്കുറവ്: മന്ത്രി ജി ആർ അനിൽ
സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സ്‌കൂൾ ഫെയർ 2025 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ടിലെ പീപ്പിൾസ് ബസാറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കും. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. Read More…
സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ : മന്ത്രി ജി. ആർ അനിൽ
ക്ഷേമ പെൻഷൻ, പട്ടയ വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അംബേദ്‌കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പേരുമല, ചെട്ടിയാർമുക്ക് ഗ്രാമത്തിന്റെ അടിസ്ഥാനവികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷങ്ങളിലായി നാലു ലക്ഷത്തിലധികം പട്ടയം വിതരണം ചെയ്തു. സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോൾ അർഹരായ അഞ്ചുലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. ആറുലക്ഷം കുടുംബങ്ങൾക്കാണ് റേഷൻ കാർഡ് നൽകിയത്. ഈ പദ്ധതിയിലൂടെ Read More…
സാധാരണക്കാരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എന്നും സ്വീകരിച്ചിട്ടുള്ളത് : മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെ വിഷു, ഈസ്റ്റർ ഉത്സവകാല ഫെയറുകൾ നടത്തും സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 Read More…
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നുവെന്ന് മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത് ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം Read More…





