എത്ര ശ്രമിച്ചിട്ടും നിൻ്റെ ഓർമ്മകൾ മായുന്നില്ല. പല ദിവസങ്ങളിലും നിൻ്റെ രൂപം സ്വപ്നത്തിലെത്തുന്നുണ്ട്. എല്ലാം മരണത്തിന് വിധേയമാണെന്ന് അറിയാം. പക്ഷെ ഓർമ്മകൾക്കു പലപ്പോഴും മരണമില്ല. ചില ഓർമ്മകൾ തലമുറകളിൽ നിന്നും തലമുറകളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. കൊടും ചൂടിൽ മുങ്ങി നിന്ന ഇപ്പോഴത്തെ നിയമസഭാ തെരത്തെടുപ്പ് മുമ്പ് നമ്മൾ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു. പത്രങ്ങളും ടി വി യും സോഷ്യൽ മീഡിയയുമെല്ലാം അരങ്ങുതകർത്ത് ആവേശം ജ്വലിപ്പിച്ചു പലേടത്തും വാദ്യ ഘോഷങ്ങളോടെ പ്രചാരണ ജാഥകൾ പോകുമ്പോഴും ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങൾ നടക്കുമ്പോഴുo Read More…

