തിരുവനന്തപുരം: തൃശൂർ കയ്പമംഗലത്ത് എട്ട് തമിഴ്നാട് സ്വദേശികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയപാത അതോറിറ്റിയുടെ പാലക്കാട് പ്രോജക്ട് ഡയറക്ടറും തൃശൂർ ആർ.ടി.ഒയും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ചരക്ക് ലോറികൾ അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്തതും ദേശീയപാത അതോറിറ്റി ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും മറ്റ് റോഡ് സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കാതിരുന്നതുമാണ് Read More…


