ഹിപ്പൊപ്പൊട്ടാമസ് ആക്രമിച്ച് ചികിത്സയിലായിരുന്ന വനിതാ മൃഗഡോക്ടര്‍ മരിച്ചു. കര്‍ണാടകയിലെ ശിവമോഗയിലെ ത്യവരെക്കൊപ്പ സഫാരി പാര്‍ക്കിലാണ് ദാരുണമായ സംഭവം. ബെംഗളൂരു സ്വദേശി ഡോ. സമീക്ഷ റെഡ്ഡിയാണ് (26) ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ചത്. വനംവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയും ഒപ്പം മൃഗശാലയില്‍ പരിശീലനവും നടത്തുകയായിരുന്നു സമീക്ഷ. വ്യാഴാഴ്ച രാത്രി 10.30ന് മൃഗശാല ആശുപത്രിയില്‍ പക്ഷിയെ ചികിത്സിക്കാന്‍ വന്നതായിരുന്നു സമീക്ഷ. പിന്നീട് 11.45ഓടെയാണ് ഡോക്ടര്‍ ഗര്‍ഭിണിയായ ഹിപ്പൊപ്പൊട്ടാമസിനരികിലെത്തിയത്. തെര്‍മല്‍ ക്യാമറ ഉപയോഗിച്ചു ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ താപനില പരിശോധനക്കായി കൂട്ടിലേക്ക് Read More…


