Kerala News

പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

തൃശൂർ : എസ് വൈ എസ് കേരള യുവജന സമ്മേളന നഗരിയിൽ ജില്ലകളുടെ വിഭവസമാഹരണ ഉപഹാരമായ ഗ്രീൻ ഗിഫ്റ്റിന് വരവേൽപ്പ് നൽകി. സമ്മേളനത്തിന് വിവിധ കീഴ്ഘടങ്ങളിലെ പ്രവർത്തകർ, പൊതു ജനങ്ങൾ തുടങ്ങിയവർ കൃഷി ചെയ്തും സ്വരൂപിച്ചും തയ്യാറാക്കിയ വിഭവങ്ങളാണ് നഗരിയിൽ സ്വീകരിച്ചത്. ഒരു വർഷം മുമ്പ് കൃഷി ചെയ്തു പാകപ്പെടുത്തിയ വിവിധ ധാന്യങ്ങൾ പച്ചക്കറികൾ സുഗന്ധവ്യഞ്ജനങ്ങൾ മുതലായവയാണ് ഉപഹാരങ്ങൾ. സമ്മേളനത്തിന് എത്തുന്ന അതിഥികൾക്ക് സ്നേഹോപഹാരമായും സമ്മേളന പ്രതിനിധികളുടെ ഭക്ഷ്യവിഭവങ്ങളായും നൽകുന്ന വിഭവങ്ങളിൽ പാലക്കാടൻ മട്ട, കാപ്പിപ്പൊടി, ഏലം, മൻസിലി മഞ്ഞൾപൊടി, ദീപുണ്ട, വാഴക്കുല, തേയില, ബിരിയാണി അരി, പച്ചക്കറികൾ മുതലായവ ഉൾപ്പെടും.

നഗരിയിൽ നടന്ന വിഭവ സ്വീകരണ ചടങ്ങ് എസ് വൈ എസ് സാമൂഹികം പ്രസിഡന്റ് ഇ കെ മുഹമ്മദ്‌ കോയ സഖാഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ എ.പി അബ്ദുൽ ഹക്കീം അസ്ഹരി അനുമോദന പ്രഭാഷണം നടത്തി. എം എം ഇബ്രാഹിം, അശ്റഫ് അഹ്സനി,ഹുസൈന്‍ മുസ്ലിയാര്‍ ആലപ്പുഴ,സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ,അബ്ദുല്‍ ഖാദര്‍ സഖാഫി,സയ്യിദ് ജലാലുദ്ദീന്‍ ജീലാനി,ബശീര്‍ സഅദി,സയ്യിദ് അക്ബര്‍ സഖാഫി,ഷാജഹാന്‍ സഖാഫി,സയ്യിദ് ജിഫ്രി തങ്ങള്‍,മുഈനുദ്ദീന്‍ സഖാഫി,അബ്ദുല്‍ ജലീല്‍ സഖാഫി,അബ്ദുറശീദ് സഖാഫി സംസാരിച്ചു.
പാലക്കാട്, ആലപ്പുഴ, കാസർകോട് ,മലപ്പുറം വെസ്റ്റ്, വയനാട്, നീലഗിരി, എറണാകുളം,ഇടുക്കി, മലപ്പുറം ഈസ്റ്റ്, കോഴിക്കോട്, കണ്ണൂർ, ലക്ഷദ്വീപ് ജില്ലകളിൽ നിന്നുള്ള പ്രാസ്ഥാനിക നേതാക്കൾ ഗ്രീൻ ഗിഫ്റ്റ് യാത്രയെ അനുഗമിച്ച് നഗരിയിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *