Kerala News

അതീതീവ്ര മഴ: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 14-ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ, ജൂൺ 15-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ, ജൂൺ 16-ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, ജൂൺ 12-ന് കണ്ണൂർ, കാസർഗോഡ്, ജൂൺ 13-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജൂൺ 14-ന് ഇടുക്കി മുതൽ വയനാട് വരെ ഒൻപത് ജില്ലകളിൽ, ജൂൺ 15-ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെ 10 ജില്ലകളിൽ, ജൂൺ 16-ന് പത്തനംതിട്ട മുതൽ കാസർഗോഡ് വരെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ജൂൺ 12-ന് കിഴക്കൻ ജില്ലകളായ കോട്ടയം മുതൽ വയനാട് വരെ, ജൂൺ 13-ന് തിരുവനന്തപുരം ഉൾപ്പെടെയുള്ള പത്ത് ജില്ലകളിൽ, ജൂൺ 14-ന് തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ച് ജില്ലകളിൽ, ജൂൺ 16-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാലാവസ്ഥയിൽ വ്യതിയാനങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും നിരന്തരം പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *