Education Kerala News

ശ്രീകൃഷ്ണ സ്കൂളിൽ പ്ലസ് വൺ പഠനം: മാനേജ്മെൻ്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂളിൽ 2026-2027 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിലേക്കുള്ള മാനേജ്‌മെൻ്റ് ക്വാട്ട വഴിയുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ 25.05.2026 മുതൽ 05.06.2026 വരെ ദേവസ്വം വെബ്സൈറ്റിൽ guruvayurdevaswom.in എന്ന ലിങ്ക് മുഖേന Google form വഴി സ്വീകരിക്കും. അപേക്ഷകർ പ്ലസ് ‌വൺ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. മാനേജ്‌മെൻ്റ് ക്വാട്ട വഴി പ്രവേശനം തൃശ്ശൂർ ജില്ലയിൽ ഉളളവർക്ക് മാത്രമായിരിക്കും. ഫോറം വില 50/- രൂപ.