Health India Medical News

അന്താരാഷ്ട്ര യോഗ ദിനം കൊൽക്കത്തയിൽ ആചരിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ദേശീയ പരിപാടിക്ക് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ റെഡ് റോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകി. ആയിരക്കണക്കിന് ജനങ്ങളോടൊപ്പം അദ്ദേഹം യോഗാഭ്യാസത്തിൽ പങ്കെടുത്തു. “യോഗ എല്ലാവരെയും ബന്ധിപ്പിക്കുകയും മനുഷ്യ ഐക്യത്തിൻ്റെ അടിത്തറ പാകുകയും ചെയ്യുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ “ആരോഗ്യകരമായ വാർധക്യത്തിനായി യോഗ” എന്നത് എല്ലാ പ്രായക്കാർക്കും പ്രസക്തമാണെന്നും യോഗ ശരീര-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘യോഗ 365’ പദ്ധതിയുടെ Read More…

Health India International News

അന്താരാഷ്ട്രാ യോഗ ദിനം ആചരിച്ച് ലോക ജനത

ബീജിംഗ്/വാഷിങ്ടൺ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും ആയിരക്കണക്കിന് ആളുകൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. 2014-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെ തുടർന്ന് എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. “ആരോഗ്യകരമായ വാർധക്യത്തിനായി യോഗ” എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിൻ്റെ പ്രമേയം. ചൈനയിലെ ഷാങ്ഹായിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൻ്റെ ആഭിമുഖ്യത്തിൽ ബണ്ട് ഫിനാൻസ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ Read More…