സ്ത്രീകള്‍ നയിക്കുന്ന രീതിയിലേക്ക് ഇന്ത്യ മാറണമെന്ന് ജിതേന്ദ്രസിങ്. നേതൃത്വനിരയിലേക്ക് സ്ത്രീകളുടെ കടന്ന് വരവ് വര്‍ധിക്കുകയാണെന്നും അതിനനുസരിച്ച് പുരുഷന്മാര്‍ അവരുടെ ചിന്താഗതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും കേന്ദ്രമന്ത്രി പ്രസ്താവിച്ചു. അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ വുമന്‍ 2047 പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മേഖലകളിലുള്ള സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും അവര്‍ നേടുന്ന അംഗീകാരങ്ങളും നേതൃനിരയില്‍ നിന്ന് അവര്‍ക്ക് നയിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളാല്‍ നയിക്കപ്പെടാന്‍ നമ്മള്‍ പരിശീലിക്കണമെന്നും അതേസമയം Read More…


