Kerala News

2024ലെ ഓടക്കുഴല് അവാര്‍ഡ് കെ. അരവിന്ദാക്ഷന്; ‘ഗോപ’ നോവലിനാണ് പുരസ്കാരം

തൃശൂര്: മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന് ട്രസ്റ്റ് നൽകുന്ന ഓടക്കുഴല് പുരസ്കാരം 2024-ൽ കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന് സമ്മാനിക്കും. ‘ഗോപ’ എന്ന നോവലിനാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്. മഹാകവിയുടെ ചരമവാര്ഷിക ദിനമായ ഫെബ്രുവരി 2-ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില് പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന് പുരസ്കാരം കെ. അരവിന്ദാക്ഷന് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകന് കെ. ബി. Read More…