ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഊർജ സംരക്ഷണവും സുസ്ഥിര കെട്ടിടനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്തെ ഉദയ സ്യൂട്ട്‌സ് ഗാർഡൻ ഹോട്ടലിൽ തുടക്കമായി. എനർജി മാനേജ്മെന്റ് സെന്റർ (EMC) കേരളയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയും (BEE) സംയുക്തമായി സംഘടിപ്പിച്ച പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണ മേഖലയിൽ കേരളം നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് ശിൽപ്പശാലയിലെ ആശയങ്ങൾ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 2025-ലെ കേരള എനർജി കൺസർവേഷൻആൻറ് സസ്‌റ്റൈനബിൾ ബിൽഡിങ് കോഡ് Read More…
Tag: k krishnankutty
അപകടരഹിത വൈദ്യുതി മേഖല മുഖ്യലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി
അപകടരഹിത വൈദ്യുതി മേഖല സർക്കാരിന്റെ മുഖ്യ ലക്ഷ്യമാണെന്നും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാവരും അതീവ പ്രാധാന്യം നൽകണമെന്നും വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ വർഷവും ജൂൺ 26 മുതൽ ജൂലൈ 2 വരെ ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുന്നതിലൂടെ വൈദ്യുതി സുരക്ഷാ അവബോധം സമൂഹത്തിലെത്തിക്കാൻ കഴിയുന്നുണ്ട്. വൈദ്യുതി അപകടങ്ങളിൽ ഭൂരിഭാഗവും Read More…
‘ഉണർവ് ‘ മൂന്നാം പതിപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഊർജസംരക്ഷണ പാഠങ്ങൾ പകർന്നു നൽകുന്ന എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ബോധവത്കരണ പരിപാടിയായ ഉണർവ് മൂന്നാം എഡിഷന് തുടക്കമായി. വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി ആശംസകളർപ്പിച്ചു. മണക്കാട് ഗവ. ടി ടി ഐ യിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ, എൻജിനീയർ Read More…
രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് ഇന്ന് (07/02) മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും
കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിന് (ഐ ഇ എഫ് കെ) തിരുവനന്തപുരത്ത് ഇന്ന് (07/02) തുടക്കമാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി തൈക്കാട് പോലീസ് മൈതാനിയിൽ ഉച്ചക്ക് 2 മണിക്ക് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എനർജി മാനേജ്മന്റ് സെന്റർ ഡയറക്ടർ Read More…
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞ നിരക്കു വര്‍ദ്ധന: മന്ത്രി കെ കൃഷ്ണന്‍കുട്ടി
അടിവാരം 110 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മാണം മന്ത്രി ഉദ്ഘാടനം ചെയ്തുപൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ദ്ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കഴിഞ്ഞ ആഴ്ച ഇറക്കിയ താരീഫ് പരിഷ്‌കരണത്തിലുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 2024-25 ല്‍ 16 പൈസയും 2025-26 ല്‍ 12 പൈസയും 2026-27 ല്‍ നിരക്ക് വര്‍ധന ഇല്ലാതെയുമാണ് കമ്മീഷന്‍ തീരുമാനിച്ചത്. 2011-16-ല്‍ 49.2 ശതമാനമായിരുന്നു നിരക്കുവര്‍ധന. എന്നാല്‍, Read More…
ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള ബ്രോഷർ പ്രകാശനം ചെയ്തു
ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (IEFK) രണ്ടാം പതിപ്പിന്റെ ബ്രോഷർ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇ എം സി ഡയറക്ടർ ഡോ.ആർ ഹരികുമാറിന് നൽകി നിർവഹിച്ചു. ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7, 8, 9 തീയതികളിൽ തിരുവനന്തപുരത്താണ് ഊർജ മേള നടക്കുന്നത്. നവീന ഊർജ മാതൃകകളുടെ പ്രദർശനങ്ങൾ, ഇലക്ട്രിക് വാഹനങ്ങളുടെ റാലി, ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ തലത്തിലെ പ്രമുഖർ സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളുടെയും നൂതനാശയങ്ങളുടെയും അവതരണം,സെമിനാറുകൾ, ക്വിസ് ബിസിനസ്സ് മീറ്റുകൾ Read More…



