Kerala News

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള ബ്രോഷർ പ്രകാശനം ചെയ്തു

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള (IEFK) രണ്ടാം പതിപ്പിന്റെ ബ്രോഷർ പ്രകാശനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇ എം സി ഡയറക്ടർ ഡോ.ആർ ഹരികുമാറിന് നൽകി നിർവഹിച്ചു.

ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7, 8, 9 തീയതികളിൽ തിരുവനന്തപുരത്താണ്  ഊർജ മേള നടക്കുന്നത്. നവീന ഊർജ മാതൃകകളുടെ പ്രദർശനങ്ങൾ, ഇലക്ട്രിക് വാഹനങ്ങളുടെ റാലി, ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ തലത്തിലെ പ്രമുഖർ സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളുടെയും നൂതനാശയങ്ങളുടെയും അവതരണം,സെമിനാറുകൾ, ക്വിസ് ബിസിനസ്സ് മീറ്റുകൾ തുടങ്ങിയ വിവിധ പരിപാടികൾ മേളയുടെ ഭാഗമായി നടക്കും. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ മേളയുടെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *