Death Entertainment Kerala News

പ്രശസ്ത കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായിരുന്ന ദക്ഷിണാമൂർത്തിസ്വാമികളുടെ ഓർമ്മദിനം

1919 ഡിസംബർ 9ന് ഡി.വെങ്കിടേശ്വരയ്യരുടെയും, പാർവതി അമ്മാളുടെയും, മകനായി ആലപ്പുഴയിൽ ജനനം. മാതാപിതാക്കളുടെ ഏഴുമക്കളിൽ മൂത്തയാൾ ആയിരുന്നു അദ്ദേഹം. സപ്തസ്വരങ്ങൾ പോലെ ഏഴുപേർ എന്ന് അദ്ദേഹം പറയുമായിരുന്നു.അമ്മയിൽ നിന്നും സംഗീതം പഠിച്ചു തുടങ്ങിയ അദ്ദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു . തിരുവനന്തപുരം വെങ്കിടാചലം പോറ്റി ആയിരുന്നു അദ്ദേഹത്തിൻ്റെ ഗുരു. മൂന്നുവർഷം അദ്ദേഹത്തിൻ്റെ കീഴിൽ സംഗീതം പഠിച്ചു. പിന്നീട് കർണാടക സംഗീതത്തിൽ Read More…

Culture Kerala News

ചെമ്പൈ സംഗീതോത്സവം: സംഗീതാർച്ചനയിൽ പങ്കെടുക്കാൻ അപേക്ഷിക്കാം

ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 6 മുതൽ നവംബർ 21 വരെ ഗുരുവായൂരിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവൽ അനുവദനീയമല്ല.സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്. 2026 ജൂലായ് 1-ന് പത്തു വയസ്സ് Read More…