തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണെന്നും, കേസിൽ ഇന്ന് ഉണ്ടായ കോടതി വിധി ഇ.ഡി.യുടെ കുറ്റപത്രത്തിലുള്ള ആരോപണങ്ങൾക്ക് സാധൂകരണം നൽകുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്കുമാർ പറഞ്ഞു. തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിലെ സുപ്രധാന ആരോപണങ്ങൾ കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് അനീഷ്കുമാർ പറഞ്ഞു. വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഈ നിലപാട് സ്വീകരിച്ചതെന്നും Read More…


