Job Kerala News Politics

പി എസ് സി അട്ടിമറി: യുവമോർച്ച നടത്തിയ പ്രതിഷേധത്തിൽ പോലീസ് അതിക്രമം

പി എസ് സി അട്ടിമറിയിൽ പ്രതിഷേധിച്ച് തൃശ്ശൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം. ‌യുവമോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കാളിദാസ്, തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, തൃശ്ശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ, തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത, ശിവൻ, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത്, കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ആദിത്യ എന്നിവർക്ക് പരിക്കേറ്റു.

Job Kerala News Politics

PSC അട്ടിമറിക്കെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച്; ജലപീരങ്കി പ്രയോഗം, പ്രവർത്തകർക്ക് പരിക്ക്

തൃശ്ശൂർ: പി.എസ്.സി.യിലെ ക്രമക്കേടുകളും റാങ്ക് ഹോൾഡർമാർക്ക് നിയമനം ലഭിക്കാത്തതും ആരോപിച്ച് യുവമോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തൃശ്ശൂർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സ്ഥിതി സംഘർഷഭരിതമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ Read More…

Kerala News

മൂന്നാം വര്‍ഷവും 30,000 പിന്നിട്ട് നിയമന ശുപാര്‍ശകള്‍, റെക്കോര്‍ഡ് നേട്ടവുമായി പിഎസ്‌സി

തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ 34,194 പേര്‍ക്കും 2023 ല്‍ 34,110 പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ – 2,99,080 നിയമനശുപാര്‍ശകളാണ് Read More…