Kerala News Sports

കേരള സ്‌കൂൾ കായികമേളയ്ക്ക് 21 ന് തിരിതെളിയും

കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും. കായിക മേള ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ്, മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, വി. അബ്ദുറഹിമാൻ, പി. എ. മുഹമ്മദ് റിയാസ്, കെ. Read More…

Kerala News

കായികമേളയിൽ സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിലെ അതിരുവിട്ട പ്രതിഷേധ പ്രകടങ്ങളാണ് നടപടികളിലേക്കെത്തിച്ചത്. രണ്ട് സ്‌കൂളുകളും അന്വേഷണ കമ്മിഷൻ മുൻപാകെ കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ വികാരത്തിന്മേലുണ്ടായ പ്രവർത്തിയിൽ അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നടപടികൾ ഒഴിവാക്കണമെന്ന സ്‌കൂളുകളുടെ അപേക്ഷ പരിഗണിക്കുമെന്നും വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് കൂടിയാലോചനകൾക്ക് ശേഷം വിലക്ക് നീക്കുന്നതിൽ Read More…

Kerala News

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ  ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്നും വിലക്കിയതിലൂടെ ദേശീയ സ്‌കൂൾ കായികമേളയിലും സ്കൂളുകൾക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും Read More…