Business Kerala News

കെ ഫോണില്‍ 29 ഒടിടിയും 350ലധികം ഡിജിറ്റല്‍ ചാനലുകളും; 444 രൂപ മുതല്‍ നിരക്ക്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടിടി പ്ലാറ്റ്‌ഫോം നാടിന് സമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍: Read More…

Kerala News

ഇനി കെഫോണിലൂടെ ജിയോ ഹോട്ട്സ്റ്റാറും ആമസോണ്‍ പ്രൈമും അടക്കം 29 ഒടിടികള്‍, 350 ചാനലുകളും; താരിഫ് വ്യാഴാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെഫോണിലൂടെ ഇനി ഒടിടി സേവനങ്ങളും. കെഫോണ്‍ ഇന്റര്‍നെറ്റിനൊപ്പം ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, തുടങ്ങി 29 ഒടിടി പ്‌ളാറ്റ്‌ഫോമുകളും 350 ഡിജിറ്റല്‍ ടിവി ചാനലുകളും ലഭ്യമാകും. 21ന് വൈകിട്ട് 6 മണിക്ക് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷനാകും.പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ എംഡിയുമായ ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. പാക്കേജിന്റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്ന് സന്തോഷ് Read More…

Kerala News

കെ-ഫോൺ ഇനി രാജ്യവ്യാപകമായി: മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്റർനെറ്റ് സേവനം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് ഇനി രാജ്യത്ത് എവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. ദേശീയതലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പി എ (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കാറ്റഗറി എ) ലൈസന്‍സ് കെ ഫോണ്‍ സ്വന്തമാക്കി. കേരളത്തിലുടനീളം സജ്ജീകരിച്ച നെറ്റ്‌വര്‍ക്ക് സംവിധാനത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നെറ്റ്‌വര്‍ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചും കെ ഫോണിന് ഇനി രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാനാകും. സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞനിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുക ലക്ഷ്യമിട്ടാണ് കെ Read More…

Kerala News

ഒരു ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയായി കെ ഫോണ്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ എന്നതാണ് ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുളളില്‍ കേരളത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കായി കെ ഫോണ്‍ വളര്‍ന്നത് അഭിമാനകരമായ നേട്ടമാണെന്ന് എം ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. ഒരു Read More…