കാണാതാകുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾക്ക് പ്രത്യേക മുൻഗണന നൽകണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. സംസ്ഥാനത്തെ നിയമ-സമാധാന സാഹചര്യം വിലയിരുത്താൻ ചൊവ്വാഴ്ച നടന്ന ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം നൽകിയത്. ഇത്തരത്തിലുള്ള കേസുകളിൽ അടിയന്തര ശ്രദ്ധ പുലർത്തി രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, അതിൻ്റെ വിതരണ ശൃംഖല തകർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read More…


