എൻ ഐ ആർ എഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്.) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ ഡിസംബർ 20ന് പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് പ്രഥമ കെ ഐ ആർ എഫ് റാങ്കുകൾ പ്രഖ്യാപിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം Read More…