കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ മാർച്ച് 8 മുതൽ ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക. പരീക്ഷയുടെ തലേദിവസം വൈകിട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക. പത്താം ക്ലാസുകാർക്കായി മാർച്ച് 8-ന് ഇംഗ്ലീഷ്, 10-ന് ഭാഷാവിഷയങ്ങൾ, 12-ന് ഹിന്ദി, 15-ന് ഗണിതം, 17-ന് ഫിസിക്‌സ്, 22-ന് സോഷ്യൽ സയൻസ്, 24-ന് കെമിസ്ട്രി, 29-ന് ബയോളജി എന്നീ തരത്തിലാണ് തത്സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒന്നര മണിക്കൂർ റിവിഷൻ Read More…
Tag: kite victors
പൊതുവിദ്യാലയങ്ങളുടെ മികവിന് വേദി; ‘കൈറ്റ് ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മികവും പുതുമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’-യുടെ ഗ്രാൻഡ് ഫിനാലെ നാളെ (ഫെബ്രുവരി 28) നടക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന പരിപാടി തിരുവനന്തപുരം നേമത്തുള്ള അൽ-സാജ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 3 മണിക്ക് ആരംഭിക്കും. പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മൗലികവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച Read More…
സംസ്ഥാന സ്കൂൾ കായികമേള; കൈറ്റ് വിക്ടേഴ്സ് വഴി ലൈവായി കാണാം!
കൊച്ചി: നവംബർ 4ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയെ കൈറ്റ് വിക്ടേഴ്സ് ലൈവായി കാണാനുള്ള ഒരുക്കങ്ങൾ നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ലോകത്തെ ഏതു സ്ഥലത്ത് നിന്നുമൊക്കെ സ്‌പോർട്‌സ് മേള കാണാം. 730 മത്സര ഇനങ്ങൾ സബ് ജില്ലാതലത്തിൽ നിന്ന് സംസ്ഥാനതലമടക്കം ഓൺലൈനായി ലഭ്യമാക്കുന്നതിന് www.sports.kite.kerala.gov.in പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്തിൽ 17 വേദികളിലായി നടക്കുന്ന കായികമേളയുടെ മത്സരങ്ങളുടെ തത്സമയ ഫലങ്ങൾ, പുരോഗതി, മീറ്റ് റെക്കോർഡുകൾ എന്നിവ പോർട്ടലിൽ ലഭ്യമാകും. പ്രതിഫലങ്ങൾ ജില്ല, Read More…



