Agriculture Kerala News

ക്ലിഫ് ഹൗസിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷി കേരളം പദ്ധതിയുടെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, തിരുവനന്തപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി കാബേജ്, കോളിഫ്ലവർ തൈകൾ നട്ടത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ക്ലിഫ് ഹൗസിലെ ഒരേക്കർ സ്ഥലത്ത് ശീതകാല പച്ചക്കറികൾക്കു പുറമെ വിവിധയിനം കിഴങ്ങുവർഗങ്ങൾ, ചീര, വാഴ എന്നിവയും കൃഷി ചെയ്യും. Read More…