ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ സംഭവിച്ച ഭീകരദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ (കെഎസ്‌സിഎ) സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. എസ്. ജയറാമും രാജി സമര്‍പ്പിച്ചു. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു ഇരുവരുടേയും രാജി. ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് വെള്ളിയാഴ്ച കെഎസ്‌സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം Read More…


