25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു; ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കിളിമാനൂര്‍ പോങ്ങനാട് എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച, 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,24,800 പേര്‍ക്ക് വീട് Read More…


