Kerala News

ബാറുകള്‍ നാളെ രാത്രി 12 മണിവരെ

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബെവ്‌കോ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് Read More…

Kerala Medical

നാളെ മുതല്‍ മദ്യത്തിന് 20 രൂപ ‘ഡെപ്പോസിറ്റ്’; രണ്ട് ജില്ലകളിലെ ഔട്ട്ലെറ്റുകളില്‍ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി നാളെ മുതല്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ സ്വീകരിച്ചു തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ 20 ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ വാങ്ങും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും ശേഖരണം. ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്‌കോയില്‍ നാളെ മുതല്‍ നടപ്പാക്കുന്നത്. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും. ബെവ്‌കോ സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കും. Read More…