Kerala News

ചോദ്യപേപ്പർ ചോര്ച്ച: ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഊർജ്ജിതം; എം എസ് സൊലൂഷ്യന്‍സ് സിഇഒയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. എം എസ് സൊലൂഷൻസ് സിഇഒ ഷുഹൈബ് ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്കുട്ടി മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബർ വിദഗ്ധർ ഉൾപ്പെടുന്ന അന്വേഷണസംഘം കഴിഞ്ഞ ദിവസം കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ യോഗം ചേരുകയും, വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. Read More…