ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് നേരെയുണ്ടായ അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. യൂറോപ്പ് സന്ദർശനത്തിലിരിക്കുന്ന ജയശങ്കർ, ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ കടുത്ത ആശങ്കയും പ്രതിഷേധവും ആവർത്തിച്ചു. പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന നാവികരുടെയും വാണിജ്യ കപ്പൽ ഗതാഗതത്തിൻ്റെയും സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും Read More…
Tag: marco rubio
ഇന്ത്യ-അമേരിക്ക ബന്ധം പുനരുജ്ജീവിപ്പിക്കാൻ ജയശങ്കർ-റൂബിയോ ചർച്ച
വിദേശകാര്യമന്ത്രി എസ് ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടന്ന നിർണായക ചർച്ചയിൽ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി. വ്യാപാരം, വിസ നയം, ഊർജ സുരക്ഷ, അതിർത്തി ഭീകരവാദം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ റൂബിയോ, ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും പ്രധാന തന്ത്രപ്രധാന പങ്കാളികളിലൊന്നായി വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംവാദം, നയതന്ത്രം, അന്താരാഷ്ട്ര നിയമങ്ങൾക്ക് ബഹുമാനം, സമുദ്രവ്യാപാര Read More…
കൊൽക്കത്ത സന്ദർശിക്കാനെത്തി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച കൊൽക്കത്തയിൽ എത്തി. നയതന്ത്ര-രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സന്ദർശനം 14 വർഷത്തിന് ശേഷം ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നതു കൊണ്ട് തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് റൂബിയോയുടെ സന്ദർശനം നടക്കുന്നത്. ഇതോടെ സന്ദർശനത്തിന് കൂടുതൽ രാഷ്ട്രീയ പ്രസക്തിയും കൈവന്നിട്ടുണ്ട്. ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് റൂബിയോയുടെ വരവ് സ്ഥിരീകരിച്ചത്. Read More…
ഇന്ത്യയിലേക്ക് ഊർജ കയറ്റുമതി വർധിപ്പിക്കാൻ തയ്യാറെന്ന് അമേരിക്ക
ഇന്ത്യയിലേക്ക് കൂടുതൽ ഊർജ കയറ്റുമതി നടത്താൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി. ഇന്ത്യയെ “മികച്ച പങ്കാളി”യെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വീഡൻ, ഇന്ത്യ സന്ദർശനങ്ങൾക്ക് മുന്നോടിയായി മിയാമിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റുബിയോ. ഇന്ത്യ വാങ്ങാൻ തയ്യാറുള്ളത്രയും ഊർജം അമേരിക്ക നൽകാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഇപ്പോൾ ചരിത്രത്തിലെ ഉയർന്ന ഊർജ ഉൽപാദനവും കയറ്റുമതിയും രേഖപ്പെടുത്തുകയാണെന്നും റുബിയോ ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദർശനത്തിനിടെ ക്വാഡ്രിലേറ്ററൽ സെക്യൂരിറ്റി ഡയലോഗ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാകുന്നതും സന്ദർശനത്തിൻ്റെ Read More…



