മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ 42കാരിയ്ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മലപ്പുറം ജില്ലയിൽ നിയന്ത്രണ നടപടികൾ കർശനമാക്കുന്നത്. ഇവർ സാധാരണയായി വീട്ടിൽ നിന്നു അധികം പുറത്തു പോകാറില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇവർ സമ്പർക്കത്തിലായിരുന്ന സ്ഥലങ്ങൾ പരിശോധിച്ചുവരികയാണ്. ജില്ലയിൽ ഇതുവരെ അസ്വാഭാവിക മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇവർക്കു ആന്റി ബോഡി നൽകും. വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ രണ്ടാം വാർഡ്, മറാക്കര, എടയൂർ പഞ്ചായത്തുകൾ Read More…


