പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍ Read More…


