തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) വഴി നടത്തുന്ന നിയമന ശുപാർശകൾ ഇനി മുതൽ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു. ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പി.എസ്.സി പ്രൊഫൈലിൽ നേരിട്ട് ലഭ്യമാക്കും. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയ അഡ്വൈസ് മെമ്മോയാണ് ലഭ്യമാക്കുക. ഇത് ലഭ്യമാകുമ്പോൾ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശവും ലഭിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ Read More…


