Health India International Kerala Medical News Politics

കോഴിക്കോട് അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞിന് നേത്ര എന്ന് പേരിട്ടു

കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴു ദിവസം പ്രായമുള്ള പെൺകുഞ്ഞിന് നേത്ര എന്ന് പേരിട്ടു. ലോക കാഴ്ചദിനത്തിലാണ് കുഞ്ഞിന് ഈ പേര് നൽകിയതെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ അമ്മത്തൊട്ടിലിലെ അലാറം മുഴങ്ങിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞുങ്ങളെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും സുരക്ഷിതവും രഹസ്യസ്വഭാവമുള്ളതുമായ മറ്റൊരു മാർഗം ഒരുക്കാനും കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് അമ്മത്തൊട്ടിൽ. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് Read More…