തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
Related Articles
തൃശൂര്‍ പൂരം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു ചൂടിൽ തളരുന്നവർക്കായി ഫസിലിറ്റേഷൻ സെൻ്റർ ഒരുക്കും
തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര് കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. സുരക്ഷ, ക്രമസമാധാനപരിപാലനം എന്നിവ ഉറപ്പാക്കും. പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തണം. ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ സുരക്ഷിതമായി നിര്‍ത്തണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുത്. വെടിക്കെട്ട് ലൈസൻസുള്ളവരിൽ അനുഭവ പരിജ്ഞാനമുള്ളവരെ നിയോഗിക്കണം. ക്രമസമാധാനപാലനത്തിന് അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ Read More…
വിമാനയാത്രയിൽ ഇനി നാളികേരമുള്ള ഇരുമുടിക്കെട്ടും; ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ ഇളവ്!
ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് നാളികേരമുള്ള ഇരുമുടിക്കെട്ടുമായി വിമാനത്തിൽ കയറാം. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗം പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 20-ന് മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലാവധി അവസാനിക്കുന്നതു വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകും. സാധാരണയായി, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ നാളികേരത്തെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനയാത്രയിൽ യാത്രക്കാർക്ക് നാളികേരം കൊണ്ട് പോകാൻ സാധിക്കാറില്ല. അതേസമയം, കേരളത്തിനു പുറത്തുള്ള തീർത്ഥാടകർക്ക് തങ്ങളുടെ സ്വദേശങ്ങളിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തില്‍ Read More…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും, വനിതാ ജഡ്ജി ഉൾപ്പെടും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികൾ പരിഗണിക്കുന്നതിനായി ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും. ഹര്‍ജികൾ വിശദമായി പരിശോധിക്കുന്നതിനായി വനിതാ ജഡ്ജിയുള്ള പ്രത്യേക ബെഞ്ച് നിയോഗിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോൾ, ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂർണ്ണരൂപം സെപ്റ്റംബർ 10ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ മുന്നിൽ സമർപ്പിക്കപ്പെടും. ഹൈക്കോടതിയുടെ മുൻ ഉത്തരവനുസരിച്ച്, സെപ്റ്റംബർ 9നു Read More…