വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവം – 2026 ന് നവംബർ 6 വെള്ളിയാഴ്ച തിരശീല ഉയരുകയാണ്. ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി നാളെ (നവംബർ 5 )വ്യാഴാഴ്ച രാവിലെ 9 മണി മുതൽ സംഗീത സെമിനാർ ‘നാദദുന്ദുഭി’ നടക്കും. തെക്കേ നട ശ്രീവത്സം അനക്സ് മന്ദിരത്തിലെ കൃഷ്ണ ഗീതി ഹാളിലാണ് സെമിനാർ. സംഗീത വിദ്യാർത്ഥികൾക്കും ഉപാസകർക്കും ഭക്തജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാം.


