ന്യൂഡല്‍ഹി: സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ദേശീയ സഹകരണ നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ വന്‍ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ മാറും. സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും നയം ലക്ഷ്യമിടുന്നു. സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതുസേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി Read More…


