ഇന്ത്യയുടെ ചില പ്രദേശങ്ങൾ നേപ്പാൾ കൈയേറിയതായി താൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പാർലമെൻ്റിൽ നടത്തിയ പരാമർശം വിവാദമായി. മെയ് 11ന് ആരംഭിച്ച നിലവിലെ പാർലമെൻ്റ് സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്ത ഷാ, ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് പരാമർശം നടത്തിയത്. വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ചരിത്രകാരന്മാരുടെയും സർവേയർമാരുടെയും മറ്റ് വിദഗ്ധരുടെയും സഹായം തേടാൻ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായും ബ്രിട്ടനുമായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും Read More…


