ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് Read More…
Tag: nimisha priya
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍; നിഷേധിച്ച് തലാലിന്റെ സഹോദരന്‍
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത Read More…
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം – മുഖ്യമന്ത്രി
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള Read More…
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു
യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്‍റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.
നിമിഷ പ്രിയയുടെ മോചനം: കേന്ദ്രത്തിന് വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം; സുപ്രീംകോടതിയില്‍ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ (38) രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായുള്ള നയതന്ത്ര ഇടപെടല്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടികള്‍ സ്വീകരിച്ചതെന്ന് വിശദീകരിച്ചേക്കും. നിമിഷയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More…
നിമിഷപ്രിയയുടെ മോചനം: കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി; ഗവർണറോട് മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ച് അമ്മ
ന്യൂഡൽഹി/തൃശൂര്‍: യെമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇതുവരെ എടുത്ത നടപടികൾ അറിയിക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴിയുള്ള ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങളാണ് കോടതി തേടിയത്. നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗൺസിലിന്റെ ഹര്‍ജി പരിഗണിച്ച ഡിവിഷൻ ബെഞ്ചായ ജസ്റ്റിസ് സുധാൻഷു ധൂലി, ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി എന്നിവരാണ് ജൂലൈ 14ന് വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിച്ചത്. ഹര്‍ജിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കാനും കോടതി നിർദേശിച്ചു. മൂലധന ശിക്ഷ ഈ മാസം Read More…
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ 16ന്; ഉത്തരവ് കൈമാറി
ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും ന്നും യെമനിലെ മനുഷ്യാവകാശ Read More…
നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം; തലാലിന്റെ കുടുംബത്തെ ഇറാൻ പ്രതിനിധികൾ സമീപിച്ചു
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷപ്രിയയുടെ മോചനത്തിൽ പ്രതീക്ഷയുടെ പുതിയ കിരണം. മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാൻ പ്രതിനിധികൾ ബന്ധപ്പെടുകയും, ബ്ലഡ് മണി നൽകി മാപ്പ് തേടാനുള്ള വഴികൾ തുറക്കുന്നതിൽ പ്രവർത്തിക്കുകയും ചെയ്തു. തലാൽയുടെ കുടുംബവുമായി ചർച്ചയ്ക്ക് ഇറാൻ ഇടനിലക്കാരാവാൻ മുമ്പേ ഇന്ത്യയോട് താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, കുടുംബത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഇറാന്റെ സഹായത്തോടെ പുതിയ ശ്രമങ്ങൾ ആരംഭിക്കുകയാണ്. യെമനിലെ ഹൂത്തി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള സനാ ജയിലിലാണ് 37കാരിയായ നിമിഷപ്രിയ തടവിലായിരിക്കുന്നത്. Read More…
നിമിഷപ്രിയയുടെ വധശിക്ഷ: കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കി
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും എന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. “നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനായി കുടുംബം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടത്. യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി വധശിക്ഷയ്ക്ക് കഴിഞ്ഞ ദിവസം ശരിവെച്ചതോടെ, ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ മോചനത്തിനായി Read More…



