Kerala News

കെഎസ്ആര്‍ടിസി ബസില്‍; പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു; സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക

പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക. മരിച്ച 57കാരന്‍ കൂടുതലായും യാത്ര ചെയ്തത് കെഎസ്ആര്‍ടിസി ബസ്സിലാണ്. ഇതുവരെ 46 പേരാണ് സമ്പര്‍ക്കപ്പെട്ടികയില്‍ ഉള്ളത്. മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. ഇതോടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ താത്കാലികമായി അടച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മൂന്ന് സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടിക നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. നിലവില്‍ ആരോഗ്യസമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. നിപ ബാധിച്ച് മരിച്ചയാളുടെ അടുത്ത Read More…

Kerala News

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍, ആറ് ജില്ലയിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പാലക്കാട്: സ്വകാര്യ ആശുപത്രിയില്‍ മരിച്ച 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിങ് ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. റൂട്ട് മാപ്പ് തയാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തുമെന്ന് മന്ത്രി Read More…

Kerala News

സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിയായ സ്ത്രീയ്ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ Read More…