സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്‌സ്, ഹോർട്ടികൾച്ചർ നേഴ്‌സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ടെയ്‌ലറിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുകയെന്ന് മന്ത്രി പറഞ്ഞു. Read More…


