ജീവധാര പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ലഹരി പ്രതിരോധ പ്രവർത്തനം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉന്നതവിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മധുരം ജീവിതം ലഹരി പ്രതിരോധത്തിൻ്റെ ഭാഗമായാണ് മുരിയാട് ഗ്രാമപഞ്ചായത്തിൽ വേണ്ട ലഹരി ക്യാമ്പയിന്റെ 2-ാം ഘട്ടം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം നീണ്ട് നിൽക്കുന്ന തീവ്ര പ്രചരണമാണ് പഞ്ചായത്ത് ആ സൂത്രണം ചെയ്തിരിക്കുന്നത്.ഗൃഹസദസ്സുകൾ, ക്ലാസ്സ്റൂം സദസ്സുകൾ, സൈക്കിൾ റാലി, സങ്കേത പര്യടനം , കൗൺസിലിങ് ,എൻഫോഴ്സ്മെൻ്റ് പ്രവർത്തനം , Read More…
Tag: no drugs
സമ്പൂർണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാൻ ജാഗ്രതയുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതം: മന്ത്രി വി ശിവൻകുട്ടി
പോലീസും മറ്റ് നിയമസംവിധാനങ്ങളും മാത്രം ശ്രമിച്ചാൽ സമ്പൂർണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാൻ കഴിയില്ലെന്നും അതിന് മനസ്സുള്ള, ജാഗ്രതയുള്ള, ഉത്സാഹമുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്.പി.സി കേഡറ്റുകൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ ലീഡർഷിപ്പ് ഡെവലപ്പ്‌മെൻറ് സമിറ്റ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള പോലീസ് ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ഇന്ന് ലോകം തന്നെ അഭിമാനത്തോടെ നോക്കുന്ന ഒരു മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു. പഠനത്തോടൊപ്പം സാമൂഹികബോധവും നിയമാനുസൃതമായ Read More…
ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി
പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ മുന്നൊരുക്കങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക – സംഘടനാ നേതാക്കളുടെയും Read More…
ലഹരിയ്ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിമുമായി മുക്കാട്ടുകര ഇടവക
മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രസദ്ധീകരിച്ച ലഹരിയ്ക്കെതിരെ നല്ല പിള്ളേർ എന്ന ഷോർട്ട് ഫിലിം സമൂഹ മാദ്ധ്യമങ്ങളിലും മറ്റും വൈറലായി കൊണ്ടിരിക്കുന്നു. ഏപ്രിൽ 25, 26, 27, 28 തിയതികളിലാണ് തൃശൂർ അതിരൂപതയിലെ ഏറ്റവും പുരാതനമായ മുക്കാട്ടുകര ഇടവകയിലെ തിരുനാൾ. തിരുനാൾ പബ്ലിസിറ്റി കൺവീനർ ജെൻസൻ ജോസ് കാക്കശ്ശേരി, ജോയിൻ്റ് കൺവീനർ സി.എൽ.ജെയിംസ്, സംവിധായകൻ റോണി ഡേവിസ്, ഫ്രാൻസിസ് പല്ലിശ്ശേരി, സെൻ്റാന ജോർജ്ജ് എന്നിവർ അഭിനയിച്ച ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി Read More…
ലഹരി വിരുദ്ധ ബോധവത്കരണം എല്‍പി ക്ലാസ് മുതല്‍; അതിശക്തമായ ജനകീയ ക്യാമ്പയിനുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാനായി എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് ശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ ആരംഭിക്കും. നിലവിലെ എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍ വിപുലമായ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്‍പി ക്ലാസ് മുതലേ ലഹരി വിരുദ്ധ ബോധവത്കരണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാക്കാനുള്ള നടപടികള്‍ ശക്തമാക്കും. ലഹരിവിപണനത്തിനെതിരെ പോലീസ്, എക്സൈസ്, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ Read More…





