Kerala News

തുടര്‍ച്ചയായ മഴ: പീച്ചി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകളും നിലവില്‍ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. ഞായറാഴ്ച രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും(ആകെ 12 ഇഞ്ച്). ഇതു മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും പരമാവധി 20സെ.മീ. കൂടി ഉയരാന്‍ Read More…

Kerala News

പീച്ചി ഡാം സ്ലൂയിസ് ഷട്ടർ വെള്ളിയാഴ്‌ച (20.06.2025) തുറക്കും

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 09:00 മണി മുതൽ കെ എസ് ഇ ബി ചെറുകിട വൈദുതി ഉത്പാദന നിലയം / റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് Read More…

Kerala News

പീച്ചി ഡാം ദുരന്തം:-മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് Read More…