പെരുമ്പാവൂരില്‍ മോഷണം ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഇതര സംസ്ഥാനക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് എത്തിയ ഇയാള്‍ മൊബൈല്‍ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ ആറ് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിട്ടില്ല. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നു.


