ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ 12ന് അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ ചീഫ് പൈലറ്റിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൈലറ്റിന്റെ 91 വയസുള്ള പിതാവിന് ഒരു തരത്തിലുള്ള മാനസികപ്രയാസവും സൃഷ്ടിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ”പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പൈലറ്റിനെതിരെ ഒരു സൂചനയും ഇല്ല”, ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിര്‍ഭാഗ്യകരമായ’ വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് Read More…


