Kerala News

“തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായി…” — കവി സഹദേവൻ പട്ടശേരിൽ ഇനി ഓർമ്മ

“തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായി…”ലളിതത്വവും ലാവണ്യവും നിറഞ്ഞ ഈ വരികളിലൂടെ കാർവർണ്ണന്റെ ലീലകളെ ഹൃദയസ്പർശിയായി പകർത്തിയ കവി സഹദേവൻ പട്ടശേരിൽ അന്തരിച്ചു. കൃഷ്ണഭക്തിയുടെ സൌരഭ്യം മലയാളികൾക്ക് സമ്മാനിച്ച അപൂർവ തൂലികയായിരുന്നു അദ്ദേഹത്തിന്റേത്. ഹിന്ദു ഭക്തിഗാന ശാഖയ്ക്ക് സഹദേവൻ പട്ടശേരിൽ നൽകിയ സംഭാവനകൾ നിസ്തുലവും കാലാതീതവുമാണ്. കാർവർണ്ണന്റെ ലീലകളെയും സൗന്ദര്യത്തെയും ഇത്ര ലളിതമായും മനോഹരമായും ആവിഷ്കരിച്ച മറ്റൊരു ഗാനം വിരളമാണെന്നത് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ മഹത്വം തെളിയിക്കുന്നു. “കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ…”എന്ന് ഭക്തരെ കൂട്ടുപാടിച്ച കവിഹൃദയം Read More…