ന്യൂഡൽഹി: രാജ്യത്തിൻ്റെ രണ്ടാമത്തെ ഉയർന്ന സമാധാനകാല വീരതാ പുരസ്കാരമായ കീർത്തി ചക്ര ഉൾപ്പെടെ വിവിധ വീരതാ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൌപതി മുർമു തിങ്കളാഴ്ച വിതരണം ചെയ്തു. സായുധ സേനാംഗങ്ങൾ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിനും സേവനനിരതയ്ക്കുമുള്ള അംഗീകാരമായാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഏഴ് കീർത്തി ചക്ര പുരസ്കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിച്ചത്. ഇതിൽ രണ്ട് പുരസ്കാരങ്ങൾ മരണാനന്തര ബഹുമതികളായിരുന്നു. പുരസ്കാര ജേതാക്കളിൽ ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോറും ബഹിരാകാശ സഞ്ചാരിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന Read More…

