ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി 45 വയസുകാരനായ നിതിൻ നബിൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന എതിരില്ലാതെയാണ് നിതിന്‍ നബിന്‍ എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അധ്യക്ഷനാകുന്ന എറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷനായി നിതിന്‍ നബിന്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. നിതിന്‍ നബിന്റെ പേര് മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതെന്ന് റിട്ടേണിംഗ് ഓഫീസര്‍ കെ. ലക്ഷ്മണ്‍ അറിയിച്ചു. സംസ്ഥാന ഘടകങ്ങളില്‍ നിന്നും പാര്‍ലമെന്റിറി പാര്‍ട്ടിയില്‍ നിന്നുമായി Read More…
Tag: president
മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന് ( ഞായറാഴ്ച ) നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള Read More…
‘അമ്മ’യിൽ പുതു ചരിത്രം; നയിക്കാൻ വനിതകൾ, ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തെരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ വരുന്നത്. പകുതിയിലേറെ വോട്ടുകൾ ഇരുവരും നേടിയെന്നാണ് പുറത്തുവരുന്ന വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്ക്കെതിരെ മത്സരിച്ചത്. നടൻ രവീന്ദ്രനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി നടിമാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ജയൻ ചേർത്തല, Read More…
ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ; റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തമിഴ്നാട് ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം Read More…
മനുഷ്യാവകാശ കമ്മീഷന്‍ അന്താരാഷ്ട്ര പ്രസിഡന്റായി ഡോ. നുസ്രത്ത് ജഹാന്‍ നിയമിതയായി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ അന്താരാഷ്ട്ര പ്രസിഡന്റായി ഡോ. നുസ്രത്ത് ജഹാന്‍ നിയമിതയായി. രണ്ട് പതിറ്റാണ്ടിലധികമായി ദേശീയ തലത്തില്‍ സാമൂഹിക നീതി, മനുഷ്യാവകാശ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വമാണ് ഡോ. നുസ്രത്ത്. മാനവിക മൂല്യങ്ങളും സാമൂഹിക സമത്വവുമെല്ലാം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച ഡോ. നുസ്രത്തിന്റെ നിയമനം ആഗോള തലത്തില്‍ ശ്രദ്ധേയമാകുന്നതാണ്. അവരുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിന് പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകമെങ്ങുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടലുകൾ നയിക്കാനാകും ഡോ. നുസ്രത്തിന്റെ നിയമനം എന്ന് Read More…






