Kerala News Politics

പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ജി സുധാകരൻ

മുതിർന്ന എംഎൽഎ ജി സുധാകരൻ 16-ാമത് കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ വെച്ച് നടന്ന ചുരുങ്ങിയ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സുധാകരന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. മുൻ സിപിഎം നേതാവായ സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നാണ് യുഡിഎഫിൻ്റെ പിന്തുണയോടെ വിജയിച്ച് നിയമസഭയിലെത്തിയത്.