ചെന്നൈ: റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട, പിടികൂടിയാല്‍ പിഴയടക്കേണ്ടിവരും. റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും Read More…
Tag: railway track
ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹം കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് റെയിൽവേ ഗേറ്റിന് സമീപം നാട്ടുകാർ കണ്ടെത്തിയത്. കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഇവരെ ഇടിച്ചത്, മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് നൽകിയ മൊഴിയിൽ പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്, അതിനാൽ ശാസ്ത്രീയ പരിശോധനകളും തുടർ അന്വേഷണവും നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് എറണാകുളം-കോട്ടയം റൂട്ടിൽ Read More…



