Entertainment News

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്

ചെന്നൈ: വിജയ്ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് Read More…

Entertainment News

‘തഗ് ലൈഫ്’ വിലക്ക് പിൻവലിക്കണം: കമൽഹാസൻ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു

ബംഗളൂരു: കമല്‍ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് ല്‍ കര്‍ണാടക ഫിലിം ചേംബര്‍ ഏര്പ്പെടുത്തിയ വിലക്കിനെതിരെ കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഫിലിം ചേംബറിന്റെ നടപടി അസാധുവായതിനാല്‍ വിലക്ക് പിൻവലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് Read More…

Entertainment News

രണ്ട് കോടിയിലേറെ പ്രീ സെയിൽസ്; 500 സ്ക്രീനുകളിൽ ‘പുഷ്പ 2’ കേരളം കീഴടക്കാൻ എത്തുന്നു

‘പുഷ്പ 2: ദ റൂൾ’ കേരളത്തിൽ മോഹൻലാൽ-മമ്മൂട്ടി തലത്തിലുള്ള ആവേശം സൃഷ്ടിച്ച് രണ്ട് കോടിയിലേറെ രൂപയുടെ പ്രീ സെയിൽസ് നേടിയിരിക്കുകയാണ്. കേരളത്തിലെ 500 സ്ക്രീനുകളിൽ ചിത്രം വിപുലമായി റിലീസ് ചെയ്യുമ്പോൾ പുലർച്ചെ നാല് മണിക്ക് ആദ്യ ഷോ ആരംഭിക്കും. തെലുങ്ക് താരങ്ങളിലൊരാളായ അല്ലു അർജുനിന് കേരളത്തിൽ നിന്ന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നത് ആദ്യമായാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളായ ‘കിസ്സിക്’യും ‘പീലിങ്സ്’യും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചലച്ചിത്രപ്രേമികളെ വിസ്മയിപ്പിക്കുകയും ചെയ്തു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ Read More…